‘ഹൃദയ’ത്തിൽ പ്രണവിനും കല്യാണിക്കും ഒപ്പം ദർശനയും- ശ്രദ്ധനേടി ഫസ്റ്റ്ലുക്ക് പോസ്റ്റർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുന്നു. പ്രണവ് മോഹൻലാലിനും പ്രിയദർശനും ഒപ്പം ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. 42 വർഷത്തിന് ശേഷം മെറിലാൻഡ്‌ സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Read More: ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. അതേസമയം, മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലും പ്രണവും കളയാനിയും വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും കൗമാരകാലമാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

Story highlights- hridayam movie first look poster