രാജ്യത്ത് തുര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍

Kerala covid reports

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

1,45,26,609 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1341 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,75,649 പേര്‍ രാജ്യത്താകെ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.

Read more: തെരുവിൽ കൃഷ്ണവിഗ്രഹങ്ങൾ വിൽക്കുന്ന ഇന്ദിരയ്ക്ക് കൈനീട്ടമായി ടി വി- ഹൃദ്യമായ വിഡിയോ

1,23,354 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,26,71,220 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Story highlights: India reports 2,34,692 new Covid cases