രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 3.79 ലക്ഷം പുതിയ രോഗികള്‍

April 29, 2021
15,768 New Covid cases Reported in Kerala

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒറ്റദിവസംകൊണ്ട് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. 1,83,76,524 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 3645 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് മരണ നിരക്ക് മൂവായിരം കടക്കുന്നത്. 2,04,832 പേര്‍ക്ക് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

Read more: ‘കുക്കൂ കുക്കൂ തട്ടാതെ മുട്ടാതെ നോക്കീടണേ…’ വൈറല്‍ പാട്ടിന്റെ താളത്തിനൊപ്പം പൊലീസുകാരുടെ ബോധവല്‍ക്കരണ ഡാന്‍സ്

1,50,86,878 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ 30,84,814 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story highlights: India reports 3,79,257 new Covid cases