ഐപിഎല്‍ ആവേശത്തിന് ഇന്ന് കൊടിയേറ്റ്; ആദ്യ അങ്കം മുംബൈ ഇന്ത്യന്‍സുംറോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍

IPL 14th edition will start today

കായികലോകത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അലയടിയ്ക്കാനൊരുങ്ങുന്നു. ഐപിഎല്‍ 14-ാം സീസണിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 7.30 ന് ചെപ്പോക് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും ഇത്തവണത്തേയും മത്സരങ്ങള്‍.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനമത്സരം. അതേസമയം ഈ വര്‍ഷത്തെ ഐപിഎല്‍ ആറ് വേദികളിലായാണ് നടക്കുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് മത്സരങ്ങള്‍ വീതവും അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ട് മത്സരങ്ങള്‍ വീതവും നടക്കും.

Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

മെയ് 30-നാണ് ഫൈനല്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്റ്റേഡിയത്തില്‍ വെച്ചായിരിയ്ക്കും ഫൈനല്‍. അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ല.

മത്സരത്തിന്റെ വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Story highlights: IPL 14th edition will start today