‘പാപ്പന്റെ കൈയിൽ നിന്നും കൈനീട്ടം വാങ്ങിയ വിഷു’- ചിത്രം പങ്കുവെച്ച് കനിഹ

മലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ നായികയാണ് കനിഹ. മലയാളിയല്ലെങ്കിലും കനിഹ ഏറെയും വേഷമിട്ടത് മലയാള ചിത്രങ്ങളിലാണ്. ഇപ്പോഴിതാ, പാപ്പൻ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ കനിഹ പങ്കുവയ്ക്കാറുണ്ട്. വിഷുദിനത്തിൽ ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയിൽ നിന്നും കൈനീട്ടം വാങ്ങിയതിനെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് കനിഹ.

വിശേഷദിവസത്തിൽ സുരേഷ് ഗോപിയിൽ നിന്നും കൈനീട്ടം സ്വീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് നടി കുറിക്കുന്നത്. അതേസമയം, മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ.

പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read More: മനോഹര നൃത്തച്ചുവടുകളുമായി മനം കവർന്ന് അനു സിതാര- വിഡിയോ

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമാണ് ഇത്. ആര്‍ ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights- kaniha about vishu celebration