‘പിന്നെന്താ വിശേഷം?’- മമ്മൂട്ടിയോട് കുശലം ചോദിച്ച് കുഞ്ഞാരാധിക; വിഡിയോ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ ശ്രദ്ധേയമാകറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞാരാധിക മമ്മൂട്ടിയോട് കുശലം ചോദിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.

‘അസ്സലാമു അലൈക്കും മമ്മൂക്ക, പിന്നെന്താ വിശേഷം,സുഖമാണോ?’ എന്നൊക്കെയാണ് കാറിലിരിക്കുന്ന മമ്മൂട്ടിയുടെ ഒരു കുഞ്ഞു പെൺകുട്ടി ചോദിക്കുന്നത്. വളരെ ഉത്സാഹത്തോടെ ചോദ്യങ്ങൾക്കെല്ലാം സ്നേഹപൂർവ്വം മമ്മൂട്ടി നൽകുന്നുണ്ട്. മലപ്പുറം പെരിന്തൽമണ്ണ ഹമീദ് അലി പുന്നക്കാടന്റെയും സജ്‌ലയുടെയും മകൾ ദുവയാണ് മമ്മൂട്ടിയോട് കുശലം ചോദിക്കുന്ന കുറുമ്പുകാരി. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Read More: അബ്ദുൾ കലാമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രകൃതിയിലേക്ക്; വിവേക് വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരുകോടി മരത്തൈകൾ

അതേസമയം, മമ്മൂട്ടി ഫാദര്‍ കാര്‍മന്‍ ബനഡിക്ടായെത്തിയ ദി പ്രീസ്റ്റ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.  ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും നിഖില വിമലും ബേബി മോണിക്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം, മമ്മൂട്ടി കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷത്തിൽ എത്തിയ വൺ എന്ന ചിത്രവും വിജയകരമായി പ്രദർശനം തുടരുകയാണ്.

Story highlights- mammootty viral video four year old girl asking questions