വടക്കന്‍ വീരഗാഥയ്ക്ക് ‘മാമുക്കോയ വേര്‍ഷന്‍’; രസികന്‍ കൗണ്ടറുകളും പാട്ടുമായി തഗ്ഗ് ലൈഫുകളുടെ സുല്‍ത്താന്‍

Mamukkoya in Flowers Star Magic

മലയാള ചലച്ചിത്രലോകത്തെ ഹാസ്യവിസ്മയമാണ് മാമുക്കോയ. സൈബര്‍ ഇടങ്ങളില്‍ തഗ്ഗ് ലൈഫുകളുടെ സുല്‍ത്താനും. ഫ്‌ളവേഴ്‌സ് ടിവിയില്‍ രസക്കാഴ്ചകളുമായെത്തുന്ന സ്റ്റാര്‍ മാജിക്കിലും ഹിറ്റായിരിക്കുകയാണ് മാമുക്കോയയുടെ കൗണ്ടറുകള്‍. താരക്കൂട്ടങ്ങള്‍ക്കൊപ്പം ചിരി നിറയ്ക്കുന്ന വര്‍ത്തമാനങ്ങളും തഗ്ഗ് കൗണ്ടറുകളുമൊക്കെയായി മാമുക്കോയ നിറഞ്ഞുനില്‍ക്കുന്നു.

വടക്കന്‍ വീരഗാഥയ്ക്ക് മാമുക്കോയയുടെ വക ഒരു രസികന്‍ വേര്‍ഷനും സ്റ്റാര്‍ മാജിക് വേദിയിലൊരുങ്ങി. ചന്ദന ലേപ സുഗന്ധം ചൂടിയതാരോ… എന്ന പാട്ടും പാടി മാമുക്കോയ വേദിയില്‍. ഒപ്പം തകര്‍പ്പന്‍ ഭാവാഭിനയവും കാഴ്ചവെച്ചു.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

നാടകരംഗത്തു നിന്നും സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് മാമുക്കോയ. കോഴിക്കോടാണ് സ്വദേശം. സ്വയസിദ്ധമായ അഭിനയശൈലിയും സംസാരശൈലിയുംകൊണ്ട് വെള്ളിത്തിരയില്‍ കൈയടി നേടുന്നു താരം. സുറുമയിട്ട കണ്ണുകള്‍, റാംജിറാവു സ്പീക്കിങ്, തലയണമന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ്, സന്ദേശം, വെട്ടം, ഗോദ, കുഞ്ഞിരാമായണം, ഹലാല്‍ ലവ് സ്‌റ്റോറി, വണ്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് മാമുക്കോയ ജീവന്‍ പകര്‍ന്നു.

Story highlights: Mamukkoya in Flowers Star Magic