‘അന്ത ബിജിഎം പോട്..’- ഹൗസ്ഫുൾ ബോർഡുകൾ നിറഞ്ഞ് ചതുർ മുഖം- വിഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

മഞ്ജു വാര്യർ നായികയായി അഭിനയിച്ച ചതുർ മുഖം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളികൾ കണ്ടു ശീലിച്ച ഹൊറർ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായ ആഖ്യാനരീതിയിൽ ഒരുക്കിയ ചതുർ മുഖം സമൂഹത്തിൽ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ നാല് മുഖങ്ങളാണ് ചിത്രത്തിൽ. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർക്ക് പുറമെ ഒരു പ്രധാന മുഖം കൂടി ചിത്രത്തിലുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ, തിയേറ്ററുകളിൽ ഹൗസ്ഫുൾ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ആവേശകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. തിയേറ്ററുകളിൽ ഉടനീളം ഹൗസ്ഫുൾ ബോർഡുകൾ നിറഞ്ഞിരിക്കുന്ന വിഡിയോയാണ് മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. ‘ബിജിഎം പോട്, ബിജിഎം പോട്..’ എന്ന ക്യാപ്ഷനൊപ്പമാണ് മഞ്ജു വാര്യർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: ഫ്‌ളവേഴ്‌സ് ചാനൽ ഫ്ലോറിൽ ചരിത്രം കുറിച്ചൊരു കല്യാണം; പ്രേക്ഷകരെ സാക്ഷിയാക്കി വിവാഹിതരായി ഹേബയും റിവാസും- വിഡിയോ

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റാണ് ചതുർ മുഖം. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Story highlights- manju warrier sharing chathur mukham housefull board video