ഭീതി പടർത്തിയ ‘കൃഷ്ണൻകുട്ടി’ ദേ, ഇതാണ്- ചായം പൂശിയ മുഖം വെളിപ്പെടുത്തി സംവിധായകൻ
വിഷ്ണു ഉണ്ണികൃഷ്‍ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ മികച്ച പ്രതികരണമാണ് നേടിയത്. കാടിന് നടുവിലുള്ള വീടുമായി ബന്ധപ്പെട്ട നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന്റെ കഥ സൂചിപ്പിക്കുന്നത്. ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമയിൽ ആളുകളെ ഭയപ്പെടുത്തിയ കഥാപാത്രമായിരുന്നു മുഖത്ത് ചായം പൂശി നിന്ന് ഇടവഴികളിൽ വഴിയാത്രക്കാരോട് ബീഡി ചോദിക്കുന്ന കൃഷ്ണൻകുട്ടി. സിനിമയുടെ റിലീസിന് ശേഷവും ആ കഥാപത്രത്തെ അവതരിപ്പിച്ചത് ആരാണെന്നത് അജ്ഞാതമായിരുന്നു. ഇപ്പോഴിതാ, സംവിധായകൻ തന്നെ കൃഷ്ണൻകുട്ടി ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.
നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് ആ ചായം പൂശിയ വേഷത്തിൽ എത്തിയത്. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ റോബോട്ട് ആരാണെന്ന് റിലീസിന് ശേഷം മാത്രം വെളിപ്പെടുത്തിയതുപോലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’യിലും അണിയറപ്രവർത്തകർ സസ്പെൻസ് നിലനിർത്തുകയായിരുന്നു.
Read More: സംവിധാന തിരക്കിനിടയിൽ ബോക്‌സിംഗ് പരിശീലിച്ച് മോഹൻലാൽ- വിഡിയോ
പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Story highlights- revealing krishnankutty character face in krishnankutty panithudangi movie