സംവിധാന തിരക്കിനിടയിൽ ബോക്‌സിംഗ് പരിശീലിച്ച് മോഹൻലാൽ- വിഡിയോ

April 24, 2021

അഭിനയത്തിന്റെയും സംവിധാനത്തിന്റെയും തിരക്കുകൾക്കിടയിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് മോഹൻലാൽ. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിൽ ബോക്‌സിംഗ് പരിശീലിക്കുന്ന മോഹൻലാലിൻറെ വിഡിയോ ശ്രദ്ധനേടുകയാണ്.

പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് താരമായി മോഹൻലാൽ എത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ പരിശീലന വിഡിയോ എത്തിയത്. ബോക്‌സിംഗ് പരിശീലകനായ തിരുവനന്തപുരം സ്വദേശി പ്രേംനാഥും വിഡിയോയിൽ മോഹൻലാലിനൊപ്പം ഉണ്ട്.

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണത്തിന്റെ തിരക്കിലാണ് മോഹൻലാൽ. ഫോർട്ട് കൊച്ചിയിലാണ് ബറോസിന്റെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.  ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായാൽ ബറോസ് ടീം ഗോവയിലേക്ക് പുറപ്പെടും. ബാക്കി ഷെഡ്യൂൾ അവിടെ പൂർത്തിയാക്കാനാണ് പദ്ധതി.

Read More: ‘കൊഞ്ചം നിലവ്..’- പാട്ടുവേദിയിൽ മത്സരാർത്ഥിയായി ഒരു കോയമ്പത്തൂരുകാരി; ആവേശമായി റിഹാന

 ഇനിയുള്ള മൂന്നു മാസം ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. അതിനിടയിൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്നത് മോഹൻലാലാണ്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.

Story highlights- mohanlal boxing training video