‘കടൈക്കുട്ടി സിംഗ’ത്തിലെ നൃത്തരംഗം പങ്കുവെച്ച് സയേഷ- വിഡിയോ

വനമകൻ, കാപ്പാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നായികയാണ് സയേഷ. ‘കടൈക്കുട്ടി സിംഗം’ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തിയതോടെയാണ് സയേഷ കൂടുതൽ പ്രേക്ഷക പ്രിയങ്കരിയായത്. ഇപ്പോഴിതാ, ചിത്രത്തിൽ ഒട്ടും ആസൂത്രിതമല്ലാതെ നൃത്തം ചെയ്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
നൃത്തം തുടരാൻ ഡാൻസ് മാസ്റ്റർ ആവശ്യപ്പെട്ടപ്പോൾ സ്വന്തം മനസിലുള്ള ചുവടുകൾ പകർത്തുകയായിരുന്നു നടി. ഒട്ടും പ്രതീക്ഷികാത്തതായിരുന്നുവെങ്കിലും ഗാനരംഗത്തിൽ ആ ചുവടുകൾ മനോഹരമായി എന്ന് പറയുകയാണ് സയേഷ. 2 ഡി എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച ‘കടൈക്കുട്ടി സിംഗം’ എന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സത്യരാജ്, ഭാനുപ്രിയ, സൂരി, പൊൻവർണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read More: കാർത്തിയുടെ നായികയായി വീണ്ടും തമിഴകത്തേക്ക്- ‘സർദാറി’ൽ രജിഷ വിജയനും
ബാലതാരമായും നായികയായും അഭിനയ ലോകത്ത് സജീവമായ താരമാണ് സയേഷ. നടൻ ആര്യയുമായുള്ള വിവാഹ ശേഷവും സയേഷ സിനിമാലോകത്ത് നിറസാന്നിധ്യമാണ്. അഭിനയത്തിനും നൃത്തത്തിനും പുറമെ നടി ഒരു നല്ല ഗായിക കൂടിയാണ്. പുനീത് രാജ്കുമാറിനൊപ്പം യുവരത്ന എന്ന കന്നഡ ആക്ഷൻ സിനിമയിലാണ് ഇപ്പോൾ സയേഷ അഭിനയിക്കുന്നത്. ഭർത്താവ് ആര്യയ്ക്കൊപ്പം ടെഡി എന്ന ചിത്രത്തിലും നടി വേഷമിട്ടു. ഗജനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സയേഷയുടെ അവസാന റിലീസ് തമിഴിലെ കാപ്പാൻ ആയിരുന്നു. ആര്യയും സയേഷയും ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിൽ വെച്ചാണ് വിവാഹിതരായത്. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.
Story highlights- sayesha sharing dance video