കാർത്തിയുടെ നായികയായി വീണ്ടും തമിഴകത്തേക്ക്- ‘സർദാറി’ൽ രജിഷ വിജയനും

April 29, 2021

നടൻ കാർത്തിയെ നായകനാക്കി സംവിധായകൻ പി എസ് മിത്രൻ ഒരുക്കുന്ന ചിത്രമാണ് സർദാർ. ആക്ഷൻ-എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് വീണ്ടും ചേക്കേറുകയാണ് രജിഷ വിജയൻ. കർണൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ ചിത്രമാണ് സർദാർ.

സർദാർ നിലവിൽഷൂട്ടിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. സെറ്റിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടി റാഷി ഖന്നയും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തും.

സംഗീത സംവിധായകൻ ജി വി പ്രകാശാണ് സംഗീതം പകരുന്നത്. ജോർജ്ജ് സി വില്യംസ് ഛായാഗ്രാഹകനായി എത്തുന്നു. റൂബൻ എഡിറ്റിംഗും സ്റ്റണ്ട് കൊറിയോഗ്രാഫി ദിലീപ് സുബ്ബാരായണനുമാണ് നിർവഹിക്കുന്നത്. പ്രിൻസ് പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് സർദാർ.

Read More: കൊവിഡ് ഭീതി ചിത്രം വരച്ച് പങ്കുവെച്ച് അനുപമ പരമേശ്വരൻ- കൈയടിയോടെ സിനിമാലോകം

നടി രജിഷ നായികയായി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഖോ ഖോ. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം കണക്കിലെടുത്ത് തിയേറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചു. മലയൻകുഞ്ഞ്, എല്ലാം ശെരിയാകും തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് നടി ഇപ്പോൾ.

Story highlights- rajisha vijayans next tamil movie with karthy