സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു

April 29, 2021
Strict restrictions in Kerala tomorrow onwards due to Covid 19

കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

സീരിയല്‍ സിനിമാ ചിത്രീകരണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത ചൊവ്വാഴ്ച (മെയ് 4) മുതല്‍ ഞായറാഴ്ച (മെയ് 9) വരെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രണ്ട് മാസ്‌കുകള്‍ ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധിക്കുമെങ്കില്‍ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ ഗ്ലൗസ് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലവറി ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയദികം കൊവിഡ് കേസുകള്‍ ഒറ്റദിവസംകൊണ്ട് സ്ഥിരീകരിക്കുന്നതും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

Story highlights: Strict restrictions in Kerala due to Covid 19