പടച്ചോനേ ഇങ്ങള് കാത്തോളീ…; വൈറലാകുന്ന ‘താമരശ്ശേരി ചുരം’ ആനിമേഷന്‍ വിഡിയോയ്ക്ക് പിന്നില്‍
പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വിഡിയോ. വെള്ളനാകളുടെ നാട് എന്ന ചിത്രത്തിലെ താമരശ്ശേരി ചുരം എന്ന പൊങ്ങച്ചംപറച്ചില്‍ രംഗത്തിനൊരുക്കിയ ആനിമേഷന്‍ വിഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നത്.
കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരന് വാക്കുകളിലൂടെ വരച്ചിട്ടതാണ് താമരശ്ശേരി ചുരത്തിന്റെ കഥ. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ സുലൈമാന്‍ എന്ന കഥാപാത്രം താമരശ്ശേരി ചുരം ഇറങ്ങിയ കഥ പറഞ്ഞപ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ പല രൂപത്തില്‍ ആ കഥ തെളിഞ്ഞു. എന്നാല്‍ ആനിമേഷനിലൂടെ ആ കഥയെ ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍ എന്ന മിടുക്കന്.
Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍
കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈ വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പു അടക്കം നിരവധിപ്പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മുന്‍പ് മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.
Story highlights: Trending Thamarassery Churam animation video