വെള്ളത്തിനടിയില്‍ നിന്നും അതിഗംഭീരമായ ജിംനാസ്റ്റിക് പ്രകടനം: വൈറല്‍ കാഴ്ച

Woman does underwater gymnastics viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. അതിശയിപ്പിക്കുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതും അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ശ്രദ്ധ നേടുന്നതും കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു വൈറല്‍ കാഴ്ചയാണ്.

വെള്ളത്തിനടയില്‍ നിന്നുള്ള ഒരു ജിംനാസ്റ്റിക് പ്രകടനത്തിന്റേതാണ് ഈ വിഡിയോ. ജിനാംസ്റ്റിക് പ്രകടനങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വെള്ളത്തിനടിയില്‍ നിന്നുള്ള ഈ പ്രകടനം പലര്‍ക്കും അതിശയകരമായ കാഴ്ചയാണ്. അസാധാരണമായ മെയ്-വഴക്കത്തോടെയുള്ള ഈ അതിഗംഭീര പ്രകടനത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സൈബര്‍ ഇടങ്ങള്‍. മിയാമി സ്വദേശിയായ ക്രിസ്റ്റീന മകുഷെന്‍കോ എന്ന യുവതിയാണ് അതിഗംഭീരമായ ഈ ജിംനാസ്റ്റിക് പ്രകടനത്തിന് പിന്നില്‍.

Read more: ‘വര’ കൊണ്ട് മനുഷ്യരെ നന്നാക്കാനിറങ്ങിയവള്‍

അതേസമയം കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും അനയാസകരമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാചീന ഗ്രീക്ക് ജനത പരിശീലിച്ചിരുന്ന വ്യായാമത്തില്‍ നിന്നുമാണ് ജിംനാസ്റ്റിക്കിന്റെ പിറവി. ശക്തിയും മെയ്-വഴക്കവും ചലനനിയന്ത്രണവും വേഗതയുമെല്ലാം ആവശ്യമാണ് ജിംനാസ്റ്റിക് പ്രകടനത്തിന്. ജിംനാസ്റ്റിക്കില്‍ തന്നെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്, എയ്റോബിക് ജിംനാസ്റ്റിക്, റിതമിക് ജിംനാസ്റ്റിക്, അക്രോബാറ്റിക് ജിംനാസ്റ്റിക് തുടങ്ങി വ്യത്യസ്ത മേഖലകളുണ്ട്.

Story highlights: Woman does underwater gymnastics viral video