ലോക്ക് ഡൗൺ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ; ആവേശമുണർത്തി ‘വൂൾഫ്’ ട്രെയ്‌ലർ

അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവർ നായികാനായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് വൂൾഫ്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ജി ആർ ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിനെ തുടർന്ന് നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. ഒക്ടോബറിലാണ് വൂൾഫിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേസമയം, നിരവധി ചിത്രങ്ങളിലാണ് അർജുൻ അശോകൻ വേഷമിടുന്നത്. ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രത്തിലും അർജുൻ നായകനായി എത്തുന്നു.

Read More: പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചാക്കോച്ചൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

Story highlights- woolf trailer