72 കാരനായി ബിജു മേനോൻ; റിലീസിനൊരുങ്ങി ‘ആർക്കറിയാം’

മലയാളികളുടെ പ്രിയതാരം ബിജു മേനോൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന സാനു ജോൺ വർഗീസ് ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. 72 കാരനായ ഇട്ടിയവിര എന്ന കണക്ക് മാഷായി ബിജു മേനോൻ എത്തുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒടിടി പ്ലാറ്റ്ഫോമായ നിസ്ട്രീമിലൂടെ മെയ് 17 നാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന സിനിമ നിർമിക്കുന്നത് ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ്. അതേസമയം മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആർക്കറിയാം. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

‘ടേക്ക് ഓഫ്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’, ‘മാലിക്’, ‘വിശ്വരൂപം’, ‘തൂങ്കാവനം’ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളിൽ ഛായാഗ്രാഹകനായ വ്യക്തിയാണ് സാനു ജോൺ വർഗീസ്.

Story Highlights: aarkkariyam ott release date declared