തമിഴ്നാട്ടിലെ റോഡുകൾ അണുവിമുക്തമാക്കാൻ നടൻ അജിത്തും സംഘവും- വിഡിയോ
കൊവിഡിന്റെ രണ്ടാമത്തെ തരംഗം ഒരു വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റു സംസഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലും വളരെവേഗത്തിലാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. വൈറസ് കൂടുതൽ പകരുന്നത് തടയാൻ നടൻ അജിത്തിന്റെ ‘ദക്ഷ’ ടീം ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
അജിത്തിന്റെ മാർഗനിർദേശപ്രകാരം ദക്ഷ സംഘം വികസിപ്പിച്ച ഡ്രോൺ, കൊറോണ വ്യാപിച്ച പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഡ്രോണുകളിലൂടെ റോഡുകളിൽ അണുനാശിനി തളിക്കാൻ ദക്ഷ ടീം ഇപ്പോൾ തിരുനെൽവേലി ജില്ലയിലാണ്.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ നടൻ അജിത്തും സംഘവും ഒരു ഡ്രോൺ ടെക്നോളജി വികസിപ്പിച്ചിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 2018ൽ അജിത്തിനെ ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റും, സിസ്റ്റം അഡ്വൈസറുമായി നിയമിച്ചിരുന്നു. ആ കാലയളവിൽ വിദ്യാർത്ഥികളെ നൂതന സാങ്കേതികതയുടെ സഹായത്തോടെ ഒരു യൂഎവി ഡ്രോൺ വികസിപ്പിക്കാൻ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്ന പേരിൽ അജിത്തും സംഘവും വികസിപ്പിച്ച ഡ്രോൺ ആറു മണിക്കൂർ പറന്ന് മെഡിക്കൽ എക്സ്പ്രസ്സ് ചലഞ്ചിൽ അംഗീകാരം നേടിയിരുന്നു.
Team #Dhaksha arrived in Tirunelveli For Sanitizing around Moreover Cities…!! #Valimai #AjithKumar pic.twitter.com/JScDHBuJJl
— AJITH TEAM ONLINE ™ (@ATO_OFFL) May 8, 2021
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷ ഡ്രോൺ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കാൻ സഹായകരമായി. രണ്ടാം തരംഗത്തിലും അജിത്തിനും സംഘത്തിനും കൈയടി ഉയരുകയാണ്.
Story highlights- Ajith’s ‘Dhaksha’ team helps sanitize roads