രജനീകാന്തിനെ നായകനാക്കി ചിത്രമൊരുക്കാൻ അൽഫോൺസ് പുത്രൻ
പുതുമുഖങ്ങളിലൂടെ ഹിറ്റായ മലയാളത്തിലെ ശ്രദ്ധേയ ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം തമിഴകത്തും പ്രേമത്തിന് ശേഷം ശ്രദ്ധേയരായി. ഇപ്പോഴിതാ, സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി സിനിമയൊരുക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്കിൽ ആരാധകന്റെ കമന്റിന് മറുപടി നൽകിയതാണ് സംവിധായകൻ.
രജനീകാന്തിന് അനുയോജ്യമായ ഒരു കഥ കയ്യിലുണ്ട് എന്നാണ് അൽഫോൺസ് പുത്രൻ പങ്കുവയ്ക്കുന്നത്. കൂടാതെ ‘പ്രേമം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രജനീകാന്തിനെ കാണാൻ ശ്രമിച്ച കാര്യവും അൽഫോൺസ് പുത്രൻ പങ്കുവയ്ക്കുന്നു. ഇതുവരെ രജനീകാന്തിനെ കാണാനുള്ള അവസരം ലഭിച്ചില്ല. രജനീകാന്തിനൊപ്പം ഒരു ദിവസം തീർച്ചയായും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചാൽ രജനീകാന്തിനെ കാണും എന്നാണ് അൽഫോൺസ് പുത്രൻ കമന്റ്റ് ചെയ്തിരിക്കുന്നത്.
Read More: കൊവിഡ്ക്കാലത്ത് അമ്മ നഷ്ടപ്പെട്ട നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍; വേറിട്ട മാതൃകയാണ് ഈ അമ്മമനസ്സ്
2008 ൽ വിജയ് സേതുപതിയെ നായകനാക്കി നേരം എന്ന ഹ്രസ്വചിത്രമൊരുക്കിയാണ് അൽഫോൺസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നസ്രിയ നസീമും നിവിൻ പോളിയും വേഷമിട്ട ഒരു മ്യൂസിക് വീഡിയോ 2012 ൽ വൻ വിജയമായിരുന്നു. 2013ൽ നസ്രിയയും നിവിനും താരങ്ങളായി നേരം എന്ന സിനിമയൊരുക്കി. 2015 ൽ ഒരുക്കിയ പ്രേമം വൻ വിജയമായിത്തീർന്നതോടെ അൽഫോൺസ് പുത്രൻ ശ്രദ്ധ നേടുകയായിരുന്നു. ചിത്രം അഞ്ചു വര്ഷം പിന്നിടുമ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി പാട്ട് എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് അൽഫോൺസ് പുത്രൻ. നയൻതാരയാണ് ചിത്രത്തിൽ നായിക.
Story highlights- Alphonse Puthuren plans to direct Rajinikanth