കൊവിഡ്ക്കാലത്ത് അമ്മ നഷ്ടപ്പെട്ട നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍; വേറിട്ട മാതൃകയാണ് ഈ അമ്മമനസ്സ്

May 18, 2021
Assam Woman Offers To Breastfeed Newborns Who Lose Their Mother To Covid

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാളുകളായി നാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി മാതൃകകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിലുള്ള നന്മ നിറഞ്ഞ ഒരു അമ്മ മനസ്സാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. കൊവിഡ് മൂലം അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഈ അമ്മ. രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ രോണിത കൃഷ്ണ ശര്‍മ രേഖിയാണ് പലരുടേയും മനസ്സ് നിറയ്ക്കുന്നത്.

Read more: ആശുപത്രിവരാന്തയില്‍ സല്‍മാന്‍ ഖാന്റെ ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍: വൈറല്‍ക്കാഴ്ച

മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലി ചെയ്യുകയാണ് ഇവര്‍. കൊവിഡ് മൂലം പല കുഞ്ഞുങ്ങള്‍ക്കും അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ട്. ചില അമ്മമാരാകട്ടെ ഐസൊലേഷനിലുമാണ്. ഗുവാഹത്തിയിലെ ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനാണ് രോണിത സന്നദ്ധത അറിയിച്ചിരിക്കുന്നത്. മുലയൂട്ടുന്ന മറ്റ് അമ്മമാര്‍ക്കും പ്രചോദനമാകുകയാണ് രോണിത.

‘ഗുവാഹത്തിയിലെ ഏതെങ്കിലും നവജാത ശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ സഹായത്തിനായി ഞാനുണ്ട്’. എന്ന രേണുക ട്വിറ്ററില്‍ പങ്കുവെച്ച വാക്കുകള്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മഹാമാരിയുടെ ഇക്കാലത്ത് ഈ ഒരു സഹായം ചെയ്യാന്‍ തന്നെക്കൊണ്ട് സാധിക്കുമെന്നും ഇവര്‍ പറയുന്നു.

Story highlights: Assam Woman Offers To Breastfeed Newborns Who Lose Their Mother To Covid