ആശുപത്രിവരാന്തയില്‍ സല്‍മാന്‍ ഖാന്റെ ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍: വൈറല്‍ക്കാഴ്ച

May 17, 2021
Doctors dance to Salman Khan's Radhe song

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി രാപ്പകലില്ലാതെ കര്‍മ്മനിരതരായിരിക്കുന്ന നിരവധി ഡോക്ടര്‍മാരുണ്ട് നമ്മുടെ സമൂഹത്തില്‍.

ഡ്യൂട്ടിക്കിടെ ലഭിച്ച ചെറിയ ഇടവേളയില്‍ സ്വയംമറന്ന് നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഡോക്ടര്‍മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന രാധേ എന്ന ചിത്രത്തിലെ സീട്ടി മാര്‍ ഗാനത്തിനാണ് ഡോക്ടര്‍മാരുടെ നൃത്തം.

Read more: തീ പടര്‍ന്നപ്പോള്‍ അഞ്ചാം നിലയില്‍ നിന്നും ചാടി പൂച്ച; പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ട ‘സേഫ് ലാന്‍ഡിങ്’

മാസ്‌കും സ്‌ക്രബ്‌സുമൊക്കെ ധരിച്ചുകൊണ്ട് അതിഗംഭീരമായാണ് ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്നത്. സീട്ടി മാറിന്റെ മാന്റലിന്‍ ഇന്‍സ്ട്രമെന്റല്‍ കവര്‍ വേര്‍ഷനാണ് ഇവരുടെ നൃത്തം. രാധേ എന്ന ചിത്രത്തില്‍ നായികയായെത്തുന്ന ദിഷാ പഠാണിയുടെ ഡോക്ടര്‍മാരുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Story highlights: Doctors dance to Salman Khan’s Radhe song