പാട്ടിൽ മാത്രമല്ല, ഡാൻസിലും പുലിയാണ്; ദേവനശ്രിയയ്ക്കൊപ്പം ചുവടുവെച്ച് അനുരാധ

May 18, 2021

തെന്നിന്ത്യൻ സിനിമയിലെ പ്രസിദ്ധ പിന്നണി ഗായികയാണ് അനുരാധ ശ്രീറാം. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് അനുരാധ സുപരിചിതയാണെങ്കിലും ടോപ് സിംഗർ വേദിയാണ് അനുരാധയെ കൂടുതൽ ജനപ്രിയയാക്കിയത്. കുട്ടികൾക്കൊപ്പം ആടിയും പാടിയും കുസൃതി പങ്കുവെച്ചും സജീവമാണ് അനുരാധ.

ഇടയ്ക്ക് ഷോയിൽ നിന്നും ഇടവേളയെടുക്കുമെങ്കിലും തിരികെ എത്തുമ്പോൾ കുരുന്നു മത്സരാർത്ഥികൾക്ക് സമ്മാനങ്ങളും കരുതാറുണ്ട് അനുരാധ. പാട്ടിനൊപ്പം നൃത്തത്തിലും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അനുരാധയിപ്പോൾ. പാട്ടുവേദിയിലെ മിടുക്കി ദേവനശ്രിയയ്‌ക്കൊപ്പമാണ് അനുരാധ ചുവടുവെച്ചത്.

Read More: ശ്വേതാ മേനോന്റെ പാട്ടിന് അസീസിന്റെ മാസ്റ്റര്‍പീസ് ഡാന്‍സ്: വിഡിയോ

അനുരാധയ്‌ക്കൊപ്പം നൃത്തം ചെയ്യണം എന്ന ആഗ്രഹം ദേവനശ്രിയ പങ്കുവെച്ചതോടെ ഒട്ടും മടിക്കാതെ അനുരാധ വേദിയിലേക്ക് എത്തുകയായിരുന്നു. പാട്ടിനിടയിൽ ചെയ്ത നൃത്തച്ചുവടുകൾ അനുരാധയ്ക്ക് ദേവനശ്രിയ പറഞ്ഞുകൊടുക്കുന്നതും ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- Anuradha dancing with Devanashriya