മേഘ്‌നക്കുട്ടി കാത്തിരുന്ന സമ്മാനവുമായി അനുരാധ- സർപ്രൈസ് വിഡിയോ

May 17, 2021

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഷോയാണ് ടോപ് സിംഗർ. ഗായകരായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സീസണിന് നൽകിയ അതേ സ്വീകാര്യത രണ്ടാം സീസണിലെ മത്സരാർത്ഥികൾക്കും പ്രേക്ഷകർ നൽകുന്നുണ്ട്. പാട്ടുവേദിയിലെ ജനപ്രിയയായ കുഞ്ഞു ഗായികയാണ് മേഘ്‌ന.

പാട്ടിനൊപ്പം നൃത്തവും കുസൃതിയുമായി സജീവമാണ് മേഘ്‌നക്കുട്ടി. പാട്ടിൽ മികവ് തെളിയിക്കുമ്പോൾ വിധികർത്താക്കൾ മത്സരാർത്ഥികൾക്ക് ചെറിയ സമ്മാനങ്ങളും നൽകാറുണ്ട്. കുരുന്നു മത്സരാർത്ഥികളായതുകൊണ്ട് അവരോട് എന്താണ് വേണ്ടതെന്ന് ചോദിക്കാറുമുണ്ട്.

ഒരു എപ്പിസോഡിൽ മേഘ്‌ന, വിധികർത്താവായ അനുരാധയോട് ആവശ്യപ്പെട്ടത് ബബിൾസാണ്. പിന്നീട് നാളുകൾക്ക് ശേഷമാണ് അനുരാധ ടോപ് സിംഗർ വേദിയിലേക്ക് എത്തിയത്. അപ്പോഴും മേഘ്‌നക്കുട്ടിയുടെ ബബിൾസിന്റെ കാര്യം അനുരാധ മറന്നിരുന്നില്ല. സർപ്രൈസായി കാത്തിരുന്ന സമ്മാനം എത്തിയതോടെ മേഘ്‌നയും ആവേശത്തിലായി. രസകരവും ഹൃദ്യമായ നിമിഷങ്ങളുമുള്ള എപ്പിസോഡ് പ്രേക്ഷകർ വളരെയധികം ആസ്വദിച്ചു.

Read More: അതിജീവന കഥയുമായി ‘ജെന്നിഫർ’- നായികയായി സ്വാസിക വിജയ്

അതേസമയം, എല്ലാ മത്സരാർത്ഥികൾക്കും കുടുംബമെന്ന പോലെയുള്ള അന്തരീക്ഷമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളും വിധികർത്താക്കളായ എം ജി ശ്രീകുമാർ, ദീപക് ദേവ്, മധു ബാലകൃഷ്ണൻ, അനുരാധ എന്നിവരും സൗഹൃദത്തോടെയാണ് ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്.

Story highlights- Anuradha surprises Meghna with the gift