അപര്‍ണ ബാലമുരളി മനോഹരമായി പാടി ‘അലരേ നീയെന്നിലേ…’; പ്രശംസിച്ച് സംഗീത സംവിധായകന്

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അപര്‍ണ ബാലമുരളി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് താരത്തിന്റെ ഒരു പാട്ട് വിഡിയോ. അലരേ നീയെന്നിലെ എന്ന മനോഹരമായ ഗാനമാണ് അപര്‍ണ ബാലമുരളി ആലപിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. പാട്ടിന്റെ സംഗീത സംവിധായകന് കൈലാസ് മേനോനും താരത്തിന്റെ ആലാപന മികവിനെ പ്രശംസിക്കുന്നു.
ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന് കൈലാസ് മേനോന്റെ സംഗീതത്തില്‍ പിറന്ന അലരേ നീയെന്നിലേ എന്ന പ്രണയഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശബരീഷിന്റേതാണ് ഗാനത്തിലെ വരികള്‍. ആര്യന്, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കു വേണ്ടി ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.
Read more: കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഇര്ഫാന് പഠാനും യൂസഫ് പഠാനും
അതേസമയം അര്ജുന് അശോകന് നായകനായെത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്വഹിയ്ക്കുന്നതും. അര്ജുന് അശോകന് പുറമെ ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ശബരീഷ് വര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Aparna Balamurali singing Alare song