മൊഴിമാറ്റ പതിപ്പിലൂടെ യുടൂബിൽ ഹിറ്റായി മോഹൻലാൽ നായകനായ ‘ബിഗ് ബ്രദർ’

May 26, 2021

മലയാള സിനിമകളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പികൾക്ക് യുട്യൂബിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഒരു അഡാർ ലവ് മുതൽ ഫോറൻസിക് വരെയുള്ള ചിത്രങ്ങൾക്ക് ഇങ്ങനെ മികച്ച പ്രതികരണം ഹിന്ദി പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ, മോഹൻലാൽ നായകനായ ബിഗ് ബ്രദറും യുട്യൂബിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

സിദ്ദിഖ് സംവിധാനം ചെയ്‌ത ചിത്രമാണ് ബിഗ് ബ്രദർ. ഈ മാസം 16നായിരുന്നു ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഇതിനോടകം 1.6 കോടി കാഴ്ചക്കാരെ ചിത്രം നേടിക്കഴിഞ്ഞു. 1.9 ലക്ഷത്തിലധികം ലൈക്കുകളും ഒട്ടേറെ കമന്റുകളും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു.

Read More: സേതുരാമയ്യർ വീണ്ടുമെത്തുന്നു; മമ്മൂട്ടിക്കൊപ്പം ഇത്തവണ സൗബിനും ആശാ ശരത്തും

ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിച്ച ചിത്രമാണ് ‘ബിഗ് ബ്രദർ’. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണിത്. എന്നാൽ, തിയേറ്ററിൽ വലിയ ചലനമുണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ  ലേഡീസ് ആൻഡ് ജെന്റിൽ മെൻ ആണ്.

Story highlights- big brother movie YouTube