സേതുരാമയ്യർ വീണ്ടുമെത്തുന്നു; മമ്മൂട്ടിക്കൊപ്പം ഇത്തവണ സൗബിനും ആശാ ശരത്തും

May 26, 2021

മമ്മൂക്ക ചിത്രങ്ങളിൽ ആരാധകരുടെ ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ ഇറങ്ങിച്ചെന്നത് മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങൾ തന്നെയാണെന്ന് പറയാം. അതിൽ മമ്മൂട്ടി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് സേതുരാമയ്യർ സി ബി ഐ. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആരാധകരിൽ ആവേശം നിറച്ചിരുന്നു. തിരക്കഥ പൂർത്തിയായ അഞ്ചാംഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഖ്യകഥാപാത്രങ്ങളായി സൗബിൻ സാഹിറും ആശ ശരത്തും കൂടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സായ് കുമാർ, രഞ്ജി പണിക്കർ, മുകേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. സംവിധായകൻ കെ. മധുവാണ് അഞ്ചാം ഭാഗം ഒരുക്കുന്നത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം ആണ്.  കഴിഞ്ഞ നാല് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ആയിരിക്കും അഞ്ചാം ഭാഗം ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മറ്റ് അണിയറപ്രവർത്തകരെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല.

Read also:വെള്ളത്തെ തൊട്ട് തലോടി താമസിക്കാം; ലോകത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന കടൽവീട് ഒരുങ്ങി

2005-ലായിരുന്നു ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളിലെത്തിയത്. സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.

Story Highlights:cbi 5 soubin shahir and asha sharath joins with mammootty