അറബിക്കടലിൽ എങ്ങനെ സിംഹം വന്നെന്ന സംശയത്തിന് ഇതിലും മികച്ച മറുപടി ഇല്ല- ചിരിപടർത്തി ബിനു അടിമാലി
രസകരമായ നിമിഷങ്ങളിലൂടെ ചിരി നിറയ്ക്കുന്ന ആഘോഷ വേദിയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ചിരി താരങ്ങളുടെ കൗണ്ടർ മേളവും, നൃത്തവും വിശേഷങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സ്റ്റാർ മാജിക് ഒരുക്കാറുള്ളത്.
സ്റ്റാർ മാജിക്കിലെ ഓരോ ഗെയിമുകളും ശ്രദ്ധേയമാകാറുണ്ട്. അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിലെ രസികൻ ഗെയിമുകൾക്ക് പേരുനൽകുന്നത്. ഗെയിമുകൾക്ക് പുറമെ വേറിട്ട വേഷങ്ങളിൽ ഷോയിലെ താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ കോമഡി താരം ബിനു അടിമാലി മരക്കാർ ആയി വേഷമിട്ടെത്തിയ എപ്പിസോഡാണ് ചിരി പടർത്തുന്നത്.
Read More: 90+ My Tuition App ഉള്ളപ്പോൾ കൊവിഡ് രണ്ടാം തരംഗത്തിൽ പഠനം മുടങ്ങുമെന്ന പേടി വേണ്ട
മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ മോഹൻലാലിൻറെ വേഷ വിധാനങ്ങളോടെയാണ് ബിനു അടിമാലി സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയത്. ബിനു അടിമാലിയുടെ വേഷപ്പകർച്ച കണ്ടപ്പോൾ കൊല്ലം സുധിക്ക് ഒരു സംശയം. അറബിക്കടലിൽ എങ്ങനെ സിംഹം വന്നു? ഒരുമിനിറ്റ് വൈകാതെ ബിനു അടിമാലിയുടെ ഗംഭീര മറുപടിയും എത്തി. ‘സിംഹം എന്നൊക്കെ ഇട്ടാൽ അല്ലെ ഒരു എടുപ്പുള്ളു, അല്ലാതെ ‘അറബിക്കടലിലെ തിരണ്ടി’ എന്നൊക്കെ ഇടാൻ പറ്റുമോ?’. ചിരിവേദിയിലും പ്രേക്ഷകർക്കിടയിലും സ്റ്റാർ മാജിക്കിലെ മരക്കാർ ഹിറ്റായി മാറിയിരിക്കുകയാണ്.
Story highlights- binu adimaly funny marakkar outfit