കൊവിഡ് കാലത്തെ വിവാഹം; ചിരിനിറച്ച് മാലചാർത്തൽ വിഡിയോ

May 5, 2021

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും വ്യക്തിശുചിത്വവുമെല്ലാം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. കൊവിഡിന്റെ രണ്ടാം വരവ് നിരവധി ഇടങ്ങളിൽ വലിയ ദുരന്തങ്ങൾക്ക് വഴിമാറുകയാണ്. ഈ സാഹചര്യത്തിൽ ഏറെ കൗതുകവും എന്നാൽ അല്പം ഗൗരവകരവുമായ ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊവിഡ് കാലത്ത് വിവാഹിതരാകുന്ന വധു- വരന്മാരുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്.

സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഭാഗമായി മുളങ്കമ്പുപയോഗിച്ച് പരസ്പരം മാലചാർത്തുന്ന വധു വരന്മാരാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബീഹാറിലെ ബെഗുസരായിയിൽ നിന്നുള്ള ഈ വധു- വരന്മാർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാസ്കും ഫേസ് ഷീൽഡും അടക്കം ധരിച്ചാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഛത്തീസ്ഗഢിലെ അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ അടക്കമുള്ളവർ ഈ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read also: മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

അതേസമയം അതിതീവ്ര കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവാഹം നടത്തിയതിനെതിരെ വിമർശനങ്ങൾ ഉയർത്തുന്നവരും നിരവധിയുണ്ട്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

Story Highlights:bride-groom exchange garlands with bamboo sticks