യുട്യൂബില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് വീണ്ടും ബിടിഎസ്; രണ്ട് ദിവസംകൊണ്ട് 16 കോടിയിലധികം കാഴ്ചക്കാര്‍
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകര്‍ക്കും ഏറെ പരിചിതമാണ് ബിടിഎസ്. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഗംഭീര സംഗീത പ്രകടനങ്ങള്‍ക്ക് ഏറെയാണ് ആരാധകരും. ശ്രദ്ധ നേടുകയാണ് ബിടിഎസിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം.
ബട്ടര്‍ എന്ന സംഗീതാവിഷ്കാരമാണ് ശ്രദ്ധ നേടുന്നത്. മെയ് 21 ന് പുറത്തിറങ്ങിയ ബട്ടര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ്. മാത്രമല്ല ബിഡിഎസ് ഡൈനാമൈറ്റ് ഗാനത്തിന്റെ റെക്കോര്‍ഡും പുതിയ ഗാനം മറികടന്നു.
Read more: സ്റ്റാര്‍ മാജിക് വേദിയില്‍ വിരിഞ്ഞ നവരസങ്ങള്‍ക്കും മേലെയുള്ള ചില രസികന്‍ രസഭാവങ്ങള്‍
യുട്യൂബ് പ്രീമിയറില്‍ ഓരേസമയം 39 ലക്ഷത്തോളം പേരാണ് ബട്ടര്‍ ഗാനം ആസ്വദിച്ചത്. ഒരു ദിവസംകൊണ്ട് 11 കോടിയിലധികം കാഴ്ചക്കാരേയും ഗാനം നേടി. 24 മണിക്കൂറില്‍ പത്ത് കോടിയായിരുന്നു ഡൈനാമൈറ്റ് ഗാനത്തിന്റെ റെക്കോര്‍ഡ്. സ്വന്തം റെക്കോര്‍ഡ് തന്നെ ബട്ടര്‍ ഗാനത്തിലൂടെ ബിടിഎസ് മറികടന്നിരിക്കുകയാണ്. ഗാനം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ 16 കോടിയിലും അധികമാണ് യൂട്യൂബിലെ കാഴ്ചക്കാര്‍.
Story highlights: BTS Butter Breaks Dynamite’s Record