ബിടിഎസ് ടീമിലെ ബാക്കി അംഗങ്ങളും പട്ടാളത്തിലേക്ക്; ഏഴംഗങ്ങളുടെ മടങ്ങിവരവിന് 2025 വരെ കാത്തിരിക്കണം!

November 22, 2023

2013-ലെ അരങ്ങേറ്റം മുതൽ യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള BTS താരങ്ങൾ ആവേശകരമായ ഹിറ്റുകളും സോഷ്യൽ കാമ്പെയ്‌നുകളും ഉപയോഗിച്ച് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. എല്ലാവരുടെയും ആവേശമായി മാറുമ്പോഴും BTS യുവാക്കളും അവരുടെ സൈനിക സേവനവും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ, എല്ലാ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട്, കെ-പോപ്പ് ബോയ് ബാൻഡിന്റെ മാനേജ്മെന്റ് കമ്പനി ബാക്കിയുള്ള അംഗങ്ങൾ തങ്ങളുടെ രാജ്യത്തിനായി സൈനിക സേവനം നടത്തുമെന്ന് സ്ഥിരീകരിച്ചു.(remaining members of bts initiate military enlistment procedure)

ഏഴംഗ സംഘത്തിലെ ജിൻ, സുഗ, ജെ-ഹോപ് എന്നിവർ കഴിഞ്ഞ വര്ഷം സൈനിക സേവനത്തിനു പോയിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായംകൂടിയ ആളാണ് ജിൻ. കഴിഞ്ഞ ഡിസംബറിൽ ജിൻ സൈനിക സേവനം ആരംഭിച്ചു. ബാക്കി അംഗങ്ങൾ മാസങ്ങളുടെ ഇടവേളയിൽ എത്തി. ഇപ്പോൾ ആർഎം, ജിമിൻ,വി, ജംകൂക്ക് എന്നിവരും സേവനത്തിൽ പ്രവേശിക്കുകയാണ്. ഇവരുടെ മാനേജ്‌മെന്റ് ടീമായ ബിഗ് ഹിറ്റാണ് ബാക്കിയുള്ള അംഗങ്ങളും സൈനിക സേവനത്തിന് തയ്യാറെടുക്കുന്നതായി അറിയിച്ചത്. 2025 വരെ എന്തായാലും ഇനി ഇവർക്കായി കാത്തിരിക്കണം.

ദക്ഷിണ കൊറിയയിലെ 18 നും 28 നും ഇടയിൽ പ്രായമുള്ള എല്ലാ കായിക ക്ഷമതയുള്ള എല്ലാ പുരുഷന്മാരും ആണവായുധങ്ങളുള്ള ഉത്തര കൊറിയയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 18-21 മാസങ്ങൾ സൈന്യത്തിൽ സേവനമനുഷ്‌ടിക്കണം. കെ-പോപ്പ് ബോയ് ബാൻഡായ ബിടിഎസ് നിർബന്ധിത സൈനിക സേവനത്തിന് പോകുന്നത് ആരാധകരിൽ വളരെയധികം അമ്പരപ്പും ആഘാതവുമാണ് സമ്മാനിച്ചത്. ​​

READ ALSO: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

ജിന്നിനെ കൂടാതെയുള്ള അംഗങ്ങളായ സുഗയ്ക്ക് 28 വയസ്സ്, ജെ-ഹോപ്പിന് 27 വയസ്സ്, ആർഎമ്മിന് 27 വയസ്സ്, വിയ്ക്കും ജിമിനും 26 വയസ്സ് എന്നിങ്ങനെയാണ്. ജങ്കൂക്കിന് മാത്രമാണ് 24 വയസ്സ് പ്രായം. എന്തായാലും ഈ ഏഴ് അംഗങ്ങളും തങ്ങളുടെ സൈനിക സേവനത്തിന് ശേഷം 2025 ഓടെ ഒരു ബോയ് ബാൻഡായി ഒരുമിച്ചു തിരിച്ചെത്തും എന്നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Story highlights- remaining members of bts initiate military enlistment procedure