പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ചിരിയുടെ ആഘോഷം ഒരുക്കി കോമഡി ഉത്സവം, വിഡിയോ
പൊട്ടിച്ചിരിയുടെ സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് കോമഡി ഉത്സവം. തകർപ്പൻ തമാശകളുമായെത്തുന്ന സ്കിറ്റുകളിലൂടെ കോമഡി ഉത്സവം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും രസകരമായൊരു എപ്പിസോഡാണ് കാഴ്ചക്കാരിൽ ചിരിനിറയ്ക്കാൻ എത്തുന്നത്. മണിയൻപിള്ള രാജു, ഗിന്നസ് പക്രു തുടങ്ങിവരാണ് അതിഥികളായി എത്തിയിരിക്കുന്നത്.
ഇത്തവണ കൊച്ചുമകന്റെ പേരിടീലിന് എത്തിയ കുടുംബങ്ങളുടെ രസകരമായ നിമിഷങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നത്. സ്ത്രീധനവും വിവാഹവുമൊക്കെ വിഷയമാകുന്നുണ്ട് ഈ സ്കിറ്റിൽ. ഇങ്ങനെ ഒരു അമ്മാവൻ എല്ലാ കുടുംബത്തിലും കാണും എന്നാണ് കാഴ്ചക്കാരും പറയുന്നത്. എന്തായാലും ചിരിയുടെ സുന്ദരനിമിഷങ്ങളാണ് കോമഡി ഉത്സവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
പ്രേക്ഷക ലക്ഷങ്ങളുടെ സ്വീകരണ മുറിയിൽ ഇതിനോടകം ചിരിയുടെ ആഘോഷം ഒരുക്കിക്കഴിഞ്ഞു കോമഡി ഉത്സവവേദി.
Story Highlights:Comedy utsavam funny skit