COVID WAR 24X7: ബ്ലാക്ക് ഫംഗസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ‘DOCTOR IN’

May 28, 2021
COVID WAR 24X7- DOCTOR IN

കൊവിഡ് മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് തുടരുമ്പോള്‍ ജാഗ്രത കൈവിടാതെ നാം പ്രതിരോധവും തുടരണം. കൊവിഡിനൊപ്പം രാജ്യത്ത് ബ്ലാക്ക് ഫംഗസും പലരിലും സ്ഥിരീകരിക്കുന്നുണ്ട്.

ബ്ലാക്ക് ഫംഗസിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായെത്തുകയാണ് COVID WAR 24X7 ക്യാമ്പെയിന്റെ ഭാഗമായുള്ള DOCTOR IN. DR RAJESH RAJU GEORGE (Senior consultant & HOD- ENT & Head and neck Surgery) ആണ് നിങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യവും ആധികാരികവുമായ മറുപടി നല്‍കുക. ഈ വാര്‍ത്തയുടെ ചുവടെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിങ്ങളുടെ ചോദ്യങ്ങള്‍ കമന്റ് ചെയ്യാവുന്നതാണ്.

Read more: COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

അതേസമയം കൊവിഡ് വൈറസ്, വാക്‌സിന്‍, കൊവിഡ് അനുബന്ധ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരവുമായി ആരോഗ്യവിദഗ്ധര്‍ അണിനിരക്കുന്ന പരിപാടിയാണ് DOCTOR IN. കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Story highlights: COVID WAR 24X7- DOCTOR IN