‘വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കും’ എന്ന സന്ദേശം വ്യാജം; വൈറസിനെക്കാള്‍ അപകടകാരികളായ വ്യാജപ്രചരണങ്ങളെ കരുതിയിരിക്കുക

May 28, 2021
Fake news about Covid vaccine - COVID WAR 24X7

കൊവിഡ് പ്രതിസന്ധി നമ്മെ വിട്ടകന്നിട്ടില്ല. നാളുകള്‍ ഏറെയായി കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ കരുത്തോടെ ജാഗ്രതയോടെ കൊവിഡ് പോരാട്ടം നാം തുടര്‍ന്നുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ ഈ മഹാമാരിക്കെതിരേയുള്ള യുദ്ധത്തില്‍ നമുക്ക് ജയിക്കാനാവൂ.

എന്നാല്‍ കൊവിജഡ്ക്കാലത്ത് വൈറസിനെക്കാള്‍ വേഗത്തിലാണ് പല വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത്. കൊവിഡ് എന്ന മഹാമാരിയേക്കാള്‍ അപകടകാരികളാണ് ഇത്തരം വ്യാജ വാര്‍ത്തകളും. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ടായിരുന്നു ഒരു വ്യാജ പ്രചരണം.

Read more: COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന തരത്തിലായിരുന്നു സന്ദേശം പ്രചരിച്ചത്. ഫ്രഞ്ച് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിലായിരുന്നു വ്യാജ സന്ദേശത്തിന്റെ പ്രചരണം. വസ്തുത അറിയാതെ സമൂഹമാധ്യമങ്ങളില്‍ ഈ സന്ദേശം പങ്കുവെച്ചവരും ഏറെയാണ്. എന്നാല്‍ ഈ പ്രചരണം അടിസ്ഥാന രഹിതമാണ്. ഇത്തരം വ്യാച സന്ദേശങ്ങളുടെ പ്രചാരകര്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Story highlights: Fake news about Covid vaccine – COVID WAR 24X7