വാക്കുകളൊന്നും വ്യക്തമല്ലെങ്കിലും ട്യൂൺ തെറ്റിയില്ലല്ലോ..; എൻജോയ് എൻജാമിയ്ക്ക് രസകരമായൊരു വേർഷൻ- വിഡിയോ
ഗായിക ധീയും അറിവും ചേർന്ന് ആലപിച്ച എൻജോയ് എൻജാമി ഉയർത്തിയ ആവേശം ഇപ്പോഴും അലയടിക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പാടിനടക്കുന്ന ഈ ഗാനം എ ആർ റഹ്മാന്റെ ദക്ഷിണേഷ്യൻ സ്വതന്ത്ര സംഗീതജ്ഞർക്കുള്ള ഒരു പ്ലാറ്റ്ഫോമായ മജ്ജയാണ് ഒരുക്കിയത്. ഒട്ടേറെപ്പേർ ചുവടുവെച്ച ഗാനത്തിന് കവർ വേർഷനുകളും നിരവധിയാണ്. ഇപ്പോഴിതാ, ഒരു കൊച്ചു മിടുക്കി ഗാനം ആലപിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.
കോറസും പാട്ടുമെല്ലാം ഒറ്റയ്ക്ക് പാടുകയാണ് രണ്ടുവയസുതോന്നിക്കുന്ന പെൺകുട്ടി. വാക്കുകൾ വ്യക്തമല്ലെങ്കിലും ഈണവും താളവുമെല്ലാം വളരെ കൃത്യമാണ്. ആവേശത്തോടെ പാടുന്നതിനിടയിൽ നാവിന് വഴങ്ങാത്ത വാക്കുകൾ ഒരു മൂളലോടെ പാടി മനോഹരമാക്കുകയാണ് ഈ കുഞ്ഞു മിടുക്കി. സമൂഹമാധ്യമങ്ങളിൽ എൻജോയ് എൻജാമിക്കൊപ്പം ഹിറ്റാകുകയാണ് ഈ കുരുന്നിന്റെ ഗാനവും.
Read More:നൃത്ത വിദ്യാർത്ഥികൾക്കൊപ്പം മനോഹര ചുവടുകളുമായി ശോഭന- വിഡിയോ
അതേസമയം, ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും അർത്ഥപൂർണ്ണമായ വരികളുമായി ‘എൻജോയ് എൻജാമി’ ഹിറ്റാകുകയാണ്. ഭൂമിയെക്കുറിച്ച് ഒരു സാമൂഹിക-രാഷ്ട്രീയ സന്ദേശം പങ്കുവയ്ക്കുകയാണ് ‘എൻജോയ് എൻജാമി’. അടുത്തിടെ മറ്റൊരു കൊച്ചു പെൺകുട്ടിയും എൻജോയ് എൻജാമി ആലപിച്ച് കൈയടി നേടിയിരുന്നു.
Story highlights- cute version for enjoy enjaami