അസാമാന്യ മെയ്വഴക്കം കൊണ്ട് അത്ഭുതപ്പെടുത്തി ദേവവൃത; കുഞ്ഞുമിടുക്കിയ്ക്ക് സർപ്രൈസ് ഒരുക്കി മിടുമിടുക്കി വേദി, വിഡിയോ

ബുദ്ധിശക്തികൊണ്ടും അറിവുകൊണ്ടും ആയോധനകലകളിലെ പ്രാവീണ്യം കൊണ്ടുമെല്ലാം വേദിയിൽ വിസ്മയം വിരിയിക്കുന്ന കുട്ടിപ്രതിഭകളാണ് ഫ്ളവേഴ്സ് മിടുമിടുക്കി വേദിയിൽ എത്തുന്നത്. ഇപ്പോഴിതാ അത്ഭുതപ്പെടുത്തുന്ന മെയ്വഴക്കത്തോടെ വേദിയിൽ എത്തിയിരിക്കുകയാണ് ദേവവൃത എന്ന ആറാം ക്ലാസുകാരി. റിഥമിക് ജിംനാസ്റ്റിക്കുമായാണ് ഇത്തവണ ഈ കൊച്ചുമിടുക്കി വേദിയിൽ എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ദേവവൃത എൽ കെ ജി മുതൽ അഭ്യസിച്ചു തുടങ്ങിയതാണ് ജിംനാസ്റ്റിക്സ്. ജിംനാസ്റ്റിക്കിനൊപ്പം ഭരതനാട്യം കൂടി അഭ്യസിക്കുന്നുണ്ട് ഈ സൂപ്പർ ഫ്ലെക്സിബിൾ ബാലിക.
പലപ്പോഴും അമ്പരപ്പിക്കുന്ന പ്രകടനങ്ങൾക്കൊപ്പം വൈകാരികമായ നിമിഷങ്ങൾക്ക് കൂടി ഇടമാകാറുണ്ട് മിടുമിടുക്കി വേദി. കുരുന്നുകളുടെ നിഷ്കളങ്കമായ ചിരിനിമിഷങ്ങൾക്കൊപ്പം ചിലപ്പോൾ അവരുടെ കുഞ്ഞുമനസിന്റെ വേദനകളും വേദിയിൽ നിറഞ്ഞൊഴുകാറുണ്ട്. ഇപ്പോഴിതാ ലൈഫിൽ ഏറ്റവുമധികം മിസ് ചെയ്യുന്ന താത്തയെ മിടുമിടുക്കി വേദിയിലെ സ്ക്രീനിലൂടെ അടുത്ത് കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞുമോൾ. സർപ്രൈസായി താത്തയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകയാണ് ദേവയുടെ കണ്ണുകൾ.
പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് മിടുമിടുക്കി. ഈ പെൺകുരുന്നുകളുടെ പ്രകടനങ്ങൾക്ക് മുന്നിൽ കൗതുകത്തിനപ്പുറം ആകാംഷയും അത്ഭുതവും നിറയാറുണ്ട്. വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി. ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകളെ ഇതിനോടകം ഈ വേദി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു.
Story Highlights: Devavritha adorable perfomance