കാർ സ്റ്റണ്ടുകൾ ചിത്രീകരിച്ചത് ഇങ്ങനെ- ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ മേക്കിംഗ് വിഡിയോ

ഇതുവരെ ഇറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് അതിഗംഭീര ആക്ഷൻ സീനുകളുമായാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ കാർ സ്റ്റണ്ടുകൾ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷൂട്ടിംഗ് സമയത്ത് ‘എഫ് 9’ ധാരാളം ആഡംബര കാറുകൾ നശിപ്പിച്ചിരുന്നുവെന്ന് വിഡിയോയിൽ വ്യക്തമാണ്.

അഭിനേതാക്കളെ പോലെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന കാറുകൾ തിരഞ്ഞെടുത്തതിലും വളരെയധികം ശ്രദ്ധ അണിയറപ്രവർത്തകർ നൽകിയിട്ടുണ്ടെന്ന് വിൻ ഡീസൽ മുൻപ് വ്യക്തമാക്കായിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെയുള്ള ചിത്രങ്ങളെ അപേക്ഷിച്ച് സിഗ്നേച്ചർ ത്രില്ലിംഗ് ആക്ഷൻ സീക്വൻസുകൾ ‘എഫ് 9’ ൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

സ്റ്റണ്ടുകളാണ് ഫാസ്റ്റ് സാഗ സിനിമകളെ തിയേറ്ററുകളിൽ വളരെ ആവേശമുയർത്തുന്ന ഒന്നായി മാറ്റുന്നത്. കൊറോണ വൈറസ് പ്രതിസന്ധി ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ റിലീസ് വൈകിയെങ്കിലും, ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’ റിലീസ് ചെയ്യുന്നതിനായി തിയേറ്ററുകൾ വീണ്ടും തുറക്കുന്നതുവരെ കാത്തിരിക്കാൻ യൂണിവേഴ്സൽ പിക്‌ചേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.

Read More: ആമപ്പുറത്തേറി ഓന്തുകളുടെ രസികൻ യാത്ര- വിഡിയോ

2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ചിത്രം ജൂൺ 22ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- fast and furious making video