വെള്ളത്തെ തൊട്ട് തലോടി താമസിക്കാം; ലോകത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന കടൽവീട് ഒരുങ്ങി
അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തുങ്ങളുമായി ഓരോ ദിവസവും മനുഷ്യൻ വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ചരിക്കുന്ന കടൽവീടുകളാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം പ്രിയമേറുന്നത്. വിനോദ സഞ്ചാരമേഖലയിൽ പുതിയ സാധ്യതകൾ ഒരുക്കുകയാണ് ഒഴുകിനടക്കുന്ന ഈ കടൽവീടുകൾ. ലോകത്തിലെ ആദ്യ സഞ്ചരിക്കുന്ന കടൽവീടുകൾക്ക് പിന്നിൽ കപ്പൽ നിർമാണ കമ്പിയായ സി ജെറ്റാണ്.
സാധാരണ വീടുകൾ പോലെ മനോഹരമായ പൂമുഖവും, കിടപ്പുമുറികളും അടുക്കളയും ശുചിമുറിയും അടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ കടൽവീടുകൾ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ചില്ലു ഭിത്തികൾ ഉള്ള നീന്തൽകുളവും മനോഹരമായ കടൽകാഴ്ചകൾ ആസ്വദിക്കാനുള്ള ബാൽക്കണിയും വരെ ഈ വീടുകൾക്കുണ്ട്.
Read also:മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗം വരുന്നു; റിലീസ് തിയതി പുറത്തുവിട്ടു, വിഡിയോ
ഇനി ഈ വീടുകൾ പ്രകൃതിയെ മലിനമാക്കുമോ എന്ന ചിന്തയും വേണ്ട, അതിനുള്ള അത്യാധുനിക സംവിധാനങ്ങളും ഈ വീടുകളിൽ ഒരുക്കിയിട്ടുണ്ട്. വായുസഞ്ചാരം ഉറപ്പുവരുത്തുന്നതും, മലിനജല സംസ്കാരത്തിനുമടക്കമുള്ള സൗകര്യങ്ങളും ഈ വീടുകളിൽ ഒരുക്കിയിട്ടുണ്ട്.
Read also: ദിവസവേതനക്കാരായ സിനിമാപ്രവർത്തകർക്ക് കൈത്താങ്ങുമായി ശിവകാർത്തികേയനും ഐശ്വര്യ രാജേഷും
അതേസമയം ദുബായിലെ ഇന്ത്യൻ വ്യവസായിയാണ് ഈ പദ്ധതിയിലെ ആദ്യ കടൽവീട് സ്വന്തമാക്കിയത്.
Story Highlights: Floating houses launched in UAE