മണി ഹെയ്‌സ്റ്റ് അഞ്ചാം ഭാഗം വരുന്നു; റിലീസ് തിയതി പുറത്തുവിട്ടു, വിഡിയോ

May 25, 2021

ജനലക്ഷങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്‌സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മണി ഹെയ്‌സ്റ്റ് ആരാധകർ. ഇപ്പോഴിതാ വെബ്‌സീരീസിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ എത്തുക. ആദ്യ ഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്. അതേസമയം അവസാന സീസൺ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം അൽവാരോ മോർട്ടെ പങ്കുവെച്ച കുറിപ്പും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വൈകാരികമായാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

Read also:അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം, അഞ്ചാം ഭാഗത്തോടെ ‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. ഇറ്റ്സിയാർ ഇറ്റുവോ, എസ്ഥർ അസെബോ, നജ്വ നിമ്രി തുടങ്ങിയവരും സീരിസിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Story Highlights: release date of money heist out