‘മണി ഹീസ്റ്റ്’ ഷൂട്ടിംഗിന് മുൻപും ശേഷവും’- രസകരമായ സെൽഫി പങ്കുവെച്ച് ടോക്യോ

September 9, 2020

ജനപ്രീതി നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹീസ്റ്റ്'(ലാ കാസ ഡി പെപൽ). സീരിസിന്റെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. മണി ഹീസ്റ്റിലെ ടോക്യോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉർസുല കോർബൊറോയുടെ പുതിയ സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അഞ്ചാമത്തെ ഭാഗത്തിന്റെ ഷൂട്ടിംഗിലാണ് താരം. ചിത്രീകരണത്തിനിടയിൽ പകർത്തിയ സെൽഫികളാണ് ഉർസുല പങ്കുവെച്ചിരിക്കുന്നത്. മണി ഹീസ്റ്റ് ഷൂട്ടിംഗിന് മുൻപും ശേഷവും എന്ന കുറിപ്പോടെയായാണ് രസകരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിംഗിന് എത്തുമ്പോൾ ഉന്മേഷത്തോടെയുള്ള മുഖവും അവസാനിക്കുമ്പോൾ മുഖവും മുടിയുമൊക്കെ വലിച്ചുനീട്ടിയ തരത്തിലുള്ള ചിത്രവുമാണ് ഉർസുല പങ്കുവെച്ചിരിക്കുന്നത്.

മണി ഹീസ്റ്റിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ഉർസുല. സ്പാനിഷ് നടി കൂടിയായ ഉർസുല ഇൻസ്റ്റാഗ്രാമിൽ 20 മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള താരമാണ്. അതേസമയം,‘മണി ഹീസ്റ്റ് അവസാനിക്കുകയാണ് അഞ്ചാം ഭാഗത്തോടെ. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. അൽവാരോ മോർടെ അടക്കമുള്ള മറ്റു ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം അഞ്ചാം ഭാഗത്തിലും ഉണ്ടാകും.

Story highlights- money heist fame ursula corbero selfie