അഭിനയം പോലെ മനോഹരം ആലാപനവും; പാടി വിസ്മയിപ്പിച്ച് ഗായത്രി അരുൺ

May 27, 2021

ദീപ്‌തി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ് കവർന്ന നടിയാണ് ഗായത്രി അരുൺ. അഭിനയമികവോടെ സിനിമയിലേക്കും ഗായത്രി ചേക്കേറി. വൺ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് ഗായത്രി എത്തിയത്. അഭിനയത്തിലേക്ക് എത്തും മുൻപ് റേഡിയോയിലും ജോലി ചെയ്തിരുന്ന ഗായത്രി ആലാപനത്തിലും വളരെ മികവ് പുലർത്തുന്ന വ്യക്തിയാണ്.

എന്നാൽ, ഗായത്രിയുടെ പാട്ടിലെ കഴിവുകൾ മലയാളികൾ അടുത്തറിഞ്ഞത് ടോപ് സിംഗർ വേദിയിലൂടെയാണ്. ടോപ് സിംഗർ സ്റ്റാർ നൈറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ഗായത്രി മലയാളികൾക്കായി ഒരു ഗാനം ആലപിച്ചത്. വസീഗരാ എന്ന ഗാനമാണ് നടി ആലപിച്ചത്.

Read more: ചടുല നടനവുമായി ഗുരുവായൂർ കണ്ണനായി മനംകവർന്ന വൈഷ്ണവയും സംഘവും; കാണിയായി മഞ്ജു വാര്യർ- വിഡിയോ

പാട്ടുവേദിയിൽ നിന്നും മികച്ച പ്രതികരണമാണ് ഗായത്രിക്ക് ലഭിച്ചത്. അതേസമയം, കരിയറിലെ ഒരൊറ്റ പരമ്പരയിലൂടെയാണ് ഗായത്രി ശ്രദ്ധേയയായത്. ആലപ്പുഴക്കാരിയായ ഗായത്രി സമൂഹമാധ്യമങ്ങളിലും താരമാണ്. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലാണ് ആദ്യമായി ഗായത്രി വേഷമിട്ടത്. വിവാഹിതയായ ഗായത്രിക്ക് പത്തുവയസുകാരിയായ മകളുമുണ്ട്.

Story highlights- Gayatri Arun sings at Top Singer