ചടുല നടനവുമായി ഗുരുവായൂർ കണ്ണനായി മനംകവർന്ന വൈഷ്ണവയും സംഘവും; കാണിയായി മഞ്ജു വാര്യർ- വിഡിയോ

May 27, 2021

ഗുരുവായൂർ കണ്ണനായി എത്തി മലയാളികളുടെ മനം കവർന്ന നർത്തകിയാണ് വൈഷ്ണവ. വെറും ഒരുമിനിട്ടിൽ താഴെമാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് വൈഷ്ണവ കേരളം മുഴുവൻ തരംഗമായി മാറിയത്. നൃത്തലോകത്ത് സജീവമായ വൈഷ്ണവയുടെ മനോഹര ചുവടുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മലയാളികളുടെ ജനപ്രിയ റിയാലിറ്റി ഷോയായ ടോപ് സിംഗർ വേദിയുടെ ഉത്സവ മേളത്തിലാണ് വൈഷ്ണവയും സംഘവും നൃത്തം ചെയ്‌തത്. സ്വാഗതം കൃഷ്ണാ എന്ന ഗാനത്തിനാണ് വൈഷ്ണവ ചുവടുവെച്ചത്. ഒപ്പമുള്ള നർത്തകർ കൂടി ചേർന്നതോടെ ഭക്തിരസം നിറഞ്ഞ വേദിയായി മാറി ടോപ് സിംഗർ.

Read More: മഹാമാരികാലത്ത് പഠനം മുടങ്ങില്ല; 90+ My Tuition App ഒരുക്കുന്ന ക്ലാസുകൾ ഫ്‌ളവേഴ്‌സ് ടി വിയിലൂടെ പഠിക്കാം

വൈഷ്ണവയുടെയും സംഘത്തിന്റെയും നൃത്തം കാണാൻ കാഴ്ചക്കാരിൽ മഞ്ജു വാര്യരും ഉണ്ടായിരുന്നു. നർത്തകി കൂടിയായ മഞ്ജു വാര്യരും വൈഷ്ണവയുടെയും സംഘത്തിന്റെയും നൃത്ത ഭാവങ്ങളിൽ ലയിച്ചിരിക്കുകയായിരുന്നു. ടോപ് സിംഗർ സീസൺ 2 ഒരുക്കുന്ന സ്റ്റാർ നൈറ്റ് എന്ന ഇവന്റിൽ ഇങ്ങനെയുള്ള ഒട്ടേറെ കലാകാരന്മാർ കഴിവു തെളിയിച്ചിട്ടുണ്ട്.

Story highlights- vyshnava santhosh dance performance