കൃതൃമ കാലുമായി കുഴിയിൽ നിന്നും തനിയെ കയറിയ മിടുക്കി- ഹൃദയംതൊട്ടൊരു വിഡിയോ

May 28, 2021

പരിശ്രമിച്ചാൽ നേടാനാകാത്ത ഒന്നും ലോകത്തില്ല. ശാരീരിക പരിമിതികൾക്ക് പോലും ഒരാളുടെ പരിശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും. അങ്ങനെയൊരു ഉള്ളുതൊടുന്ന പരിശ്രമത്തിന്റെ വിജയകരമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൃതൃമ കാലുമായി ഒരു കുഴിയിൽ നിന്നും കയറുന്ന പെൺകുട്ടിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

58 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കുഴിയിൽ നിന്നും തനിയെ കയറാൻ സാധിക്കുമോ എന്ന സംശയത്തിലാണ് പെൺകുട്ടി. അന്റോനെല്ല എന്നാണ് കുട്ടിയുടെ പേര്. സാധിക്കില്ല എന്ന തരത്തിൽ അമ്മയെ നോക്കുകയാണ് കുട്ടി. എന്നാൽ അമ്മ അങ്ങനെ കുട്ടിയെ തളർത്താൻ തയ്യാറായിരുന്നില്ല. ‘നിനക്ക് അതിനു സാധിക്കും, ശ്രമിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് അമ്മ.

Read More: ‘നീണ്ട 25 വർഷങ്ങൾ, മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ’- സഹോദരിയുടെ ഓർമ്മകളിൽ പാർവതി

കൃതൃമ കാൽ അന്റോനെല്ലയ്ക്ക് മടക്കാൻ സാധിക്കാത്തതുകൊണ്ട് ഒരു കാലുപയോഗിച്ചാണ് കുഴിയിൽ നിന്നും കയറേണ്ടത്. പലതവണ കുഴിയിലേക്ക് തന്നെ വീഴാൻ തുടങ്ങുമ്പോൾ, ‘ വീഴില്ല, ശക്തയാണ് നീ’ എന്ന് ‘അമ്മ പറയുന്നുണ്ട്. ഒടുവിൽ പരിശ്രമങ്ങൾക്കൊടുവിൽ തനിയെ കുഴിയിൽ നിന്നും കയറി സന്തോഷത്തോടെ നിൽക്കുന്ന കുട്ടിയുടെ മുഖം കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.

Story highlights- Girl with prosthetic leg climbs over a ditch