കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് പത്താം തിയതി വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ദിവസങ്ങളിൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read also: സ്റ്റംപിനെപ്പോലും ബാറ്റാക്കിമാറ്റി ഒരു കൊച്ചുമിടുക്കൻ, അവിശ്വസനീയ പ്രകടനം
അതേസമയം സംസ്ഥാനത്ത് ഇത്തവണ വേനൽമഴ നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 31 ശതമാനം അധികം വേനൽമഴ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
അതേസമയം കാലവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
Story Highlights: Heavy rain alert in kerala for the rest of the week