സ്റ്റംപിനെപ്പോലും ബാറ്റാക്കിമാറ്റി ഒരു കൊച്ചുമിടുക്കൻ, അവിശ്വസനീയ പ്രകടനം

May 6, 2021
little boy viral video

ക്രിക്കറ്റ് ഗ്രൗണ്ടിലെ മിന്നും പ്രകടനങ്ങൾക്കൊണ്ട് ആരാധകരെ നേടിയെടുത്ത നിരവധി കളിക്കാരെ നാം കാണാറുണ്ട്. ബാറ്റും ബോളും കൊണ്ട് വിസ്മയം തീർക്കുന്നവർക്കിടയിൽ വ്യത്യസ്തനാകുകയാണ് സ്റ്റംപിനെപ്പോലും ബാറ്റാക്കി മാറ്റി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കൊച്ചുമിടുക്കൻ. തൃശൂർ സ്വദേശിയായ വിഘ്നജ് എന്ന ഒമ്പതുവയസുകാരനാണ് സ്റ്റംപുകൊണ്ടുപോലും ഉഗ്രൻ ഷോട്ടുകൾ ഒരുക്കുന്നത്.

സ്റ്റംപുകൊണ്ട് ബോൾ അടിച്ചുപറപ്പിക്കുന്ന ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വൈറലായിക്കഴിഞ്ഞു. ക്രിക്കറ്റിനോടുള്ള വിഘ്നജിന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്ത് ചെറുപ്പം മുതൽ കൃത്യമായ പരിശീലനം നൽകിവരുന്നുണ്ട് വിഘ്നജിന്റെ മാതാപിതാക്കൾ. ലോക്ക് ഡൗൺ കാലത്താണ് ബാറ്റിനപ്പുറം സ്റ്റംപുകൊണ്ടും മനോഹരമായ ഷോട്ടുകൾ ചെയ്യാൻ ഈ കൊച്ചുമിടുക്കൻ പഠിച്ചെടുത്തത്. വീട്ടിൽ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടയിൽ ബാറ്റ് ഒടിഞ്ഞുപോയ സാഹചര്യത്തിലാണ് വിഘ്നജ് സ്റ്റംപുകൊണ്ട് ഷോട്ട് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഇത് വിജയിച്ചതോടെ സ്റ്റംപുകൊണ്ട് ബാറ്റ് ചെയ്യുന്ന വിഡിയോ വിഘ്നജിന്റെ പിതാവ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുകയിരുന്നു.

Read also:നിയമസഭാ മണ്ഡലങ്ങളുടെ പേരും എംഎൽഎ മാരും; ഞൊടിയിടയിൽ കാണാതെ പറഞ്ഞ് കൊച്ചുമിടുക്കികൾ

കൗതുകത്തിനായി പങ്കുവെച്ച വിഡിയോ ഇതിനോടകം രാജ്യാന്തര തലത്തിലടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു. പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിൽ ഈ വിഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ ഇപ്പോൾ വീടിന്റെ ടെറസിലാണ് വിഘ്നജ് ക്രിക്കറ്റ് പരിശീലനം.

Posted by Prejith Attuparambil on Tuesday, May 4, 2021

Story Highlights:little boy play cricket with stump