നിയമസഭാ മണ്ഡലങ്ങളുടെ പേരും എംഎൽഎ മാരും; ഞൊടിയിടയിൽ കാണാതെ പറഞ്ഞ് കൊച്ചുമിടുക്കികൾ

May 5, 2021

കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇപ്പോഴും പല മണ്ഡലങ്ങളിലെയും വിജയികളെ അറിഞ്ഞുവരുന്നതേയുള്ളു പലരും. എന്നാൽ മണിക്കൂറുകൾക്കൊണ്ട് 140 മണ്ഡലങ്ങളും അവിടുത്തെ എം എൽ എ മാരുടെ പേരുകളും കാണാതെ പഠിച്ച് പറയുകയാണ് രണ്ട് കൊച്ചുമിടുക്കികൾ. ഒരാൾ നിയമസഭാ മണ്ഡലങ്ങളുടെ പേരുകൾ പറയുമ്പോൾ മറ്റയാൾ അവിടുത്തെ എം എൽ എയുടെ പേര് പറയും.

ബെക്കർ കൊയിലാണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇത്രയും വേഗത്തിൽ 140 മണ്ഡലങ്ങളുടെയും അവിടുത്തെ എം എൽ എ മാരുടെയും പേരുകൾ പഠിച്ചെടുത്ത ഈ കൊച്ചുമിടുക്കികളുടെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേർ എത്തുന്നുണ്ട്.

Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…

അതേസമയം മണ്ഡലങ്ങളുടെയും അവിടുത്തെ എം എൽ എ മാരുടെയും പേരുകൾ പറഞ്ഞ ശേഷം ഞങ്ങൾ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വേഗത്തിൽ പഠിച്ചതാണെന്നും ഈ കുഞ്ഞുങ്ങൾ പറയുന്നുണ്ട്. എന്തായാലും ഈ മിടുക്കികൾക്ക് നിറഞ്ഞ അഭിനന്ദനമാണ് സൈബർ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: Video of Little girls says 140 constituencies and MLAs in Kerala