വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് 3,11,170 പുതിയ കേസുകൾ, മരണം 4,077

India reportsnew Covid cases

കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. ലോകത്ത് ഇതിനോടകം 2.46 കോടി ആളുകൾക്ക് കൊവിഡ് ബാധിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4,077 മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,07,95335 പേരാണ് കൊവിഡ് മുക്തരായത്.

കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 1,16,600 പേര്‍ക്കാണ്. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 32,680 പേർക്കാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,66,232 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights:India 3,11,170 new covid cases