രാജ്യത്ത് 24 മണിക്കൂറിനിടെ 2.11 ലക്ഷം രോഗികൾ, മരണനിരക്കിൽ കുറവ്

May 27, 2021
COVID-19 Cases

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3847 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് മരണനിരക്ക് നാലായിരത്തിൽ കുറയുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3,15,235 ആയി. ഇന്ത്യയിൽ 4 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്ത് മെയ് 26 വരെയുള്ള കണക്ക് പ്രകാരം ആകെ 33,69,69,352 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്‌തെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് വ്യക്തമാക്കി. ഇന്നലെ മാത്രം 2157857 സാമ്പികള്‍ ടെസ്റ്റ് ചെയ്തു.

കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 28,798 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ 8,89,902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights; India reports 2,11,298 new covid cases