കൊവിഡ്: ഇന്ന് നടക്കാനിരുന്ന കൊൽക്കത്ത- ബാംഗ്ലൂർ മത്സരം മാറ്റി

താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മത്സരം മാറ്റിവെച്ചത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇരുവരുടെയും രോഗബാധ സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയുടെ താരങ്ങൾ മുഴുവൻ ക്വറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

ഇതിന് പുറമെ ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കെ വിശ്വനാഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Read also:കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

അതേസമയം ഐപിഎൽ പതിനാലാം സീസണിലെ, ഇന്ന് നടക്കാനിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം മറ്റൊരു ദിവസം നടത്തും.

Story Highlights:ipl-2021 rcb vs kkr match rescheduled