കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ നിര്‍ത്തിവെച്ചു

IPL suspended due to Covid-19

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചു. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി ബിസിസിഐ വ്യക്തമാക്കി.

സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര എന്നിവര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

എട്ട് ടീമുകളുള്ളതില്‍ നാല് ടീമുകളിലേയും താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് പരിശീലകന്‍ ബാലാജിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story highlights: IPL suspended due to Covid-19