ഹിറ്റ് തമിഴ്ഗാനത്തിന് അതിഗംഭീരമായൊരു വയലിന്‍ വേര്‍ഷന്‍

May 29, 2021
Kaattukuyilu song violin version Flowers Top Singer Star Nite

വയലിന്‍ സംഗീതം സുന്ദരമാണ്. ഒരു നേര്‍ത്ത മഴനൂല് പോലെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാന്‍ കെല്‍പ്പുണ്ട് അവയ്ക്ക്. സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ ഒരു വയലിന്‍ സംഗീതമുണ്ട്. ഫ്‌ളോവഴ്‌സ് ടോപ് സിഗംര്‍ സ്റ്റാര്‍ നൈറ്റില്‍ വിരിഞ്ഞ സംഗീതം.

ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദനും ഫ്‌ളവേഴ്‌സ് ടോപ് ബാന്‍ഡിലെ ഫ്രാന്‍സിസും ചേര്‍ന്നാണ് ഈ അതിഗംഭീരമായ വയലിന്‍ സംഗീതം ഒരുക്കിയത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ പോലും ഭേദിച്ച ഹിറ്റ് തമിഴ് ഗാനം ‘കാട്ടുക്കുയിലേ മനസ്സുക്കുള്ളേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് വയലിന്‍ വിസ്മയം തീര്‍ത്തത്.

Read more: ചിരിക്കാതിരിക്കാനാവില്ല ബസന്തിമാരുടെ ഈ പൊരിഞ്ഞ പോരാട്ടം കണ്ടാല്‍; എന്നാലും ഇത് ഏതാണ് ഭാഷ

ദളപതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മണിരത്‌നം സംവിധാനം നിര്‍വഹിച്ച ചിത്രം 1991-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി തുടങ്ങിയവര്‍ അണിനിരന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രത്തിലെ കാട്ടുക്കിയിലേ മനസ്സുക്കുള്ളേ എന്ന ഗാനം ആലപിച്ചത്.

Story highlights: Kaattukuyilu song violin version Flowers Top Singer Star Nite